വർഷം: 1979
പ്രസാധകർ: നാഷണൽ ബുക്ക് സ്റ്റാൾ
വിഭാഗം : വിവർത്തനം
കേരളീയനായ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി ദക്ഷിണേന്ത്യയിൽ വിരചിതമായ സംസ്കൃതനാടകങ്ങളിൽ ആദ്യത്തേതാണ്. സംസ്കൃതത്തിന്റെ പ്രൗഢി മലയാളശൈലിക്കിണങ്ങുംവിധം പുനരാവിഷ്കരിക്കുക, പദ്യങ്ങളെ സംസ്കൃതത്തിന്റേതായ ചട്ടക്കൂട്ടിൽനിന്നു മോചിപ്പിച്ചും എന്നാൽ കവിതാസൗന്ദര്യം കാത്തുസൂക്ഷിച്ചും ഗദ്യഭാഗങ്ങളോട് ഇണക്കിച്ചേർക്കുക, അശായാംശങ്ങളൊന്നും ചോർത്താതെയും ചേർക്കാതെയുമിരിക്കുക, പദവാക്യസംഘടന പരമാവധി നാടകോചിതമാകുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് തയ്യാറാക്കിയതാണ് പന്മനയുടെ ഈ ഗദ്യവിവർത്തനം.