നല്ല ഭാഷ

നല്ല ഭാഷ

തെറ്റും ശരിയും, തെറ്റിലാത്ത മലയാളം, ശുദ്ധ മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി സംശയപരിഹാരങ്ങൾ എന്നീ ഭാഷാശുദ്ധിഗ്രന്ഥങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

Read more

സ്മൃതിരേഖകള്‍ (ആത്മകഥ)

സ്മൃതിരേഖകള്‍ (ആത്മകഥ)

അദ്ധ്യാപനത്തിന്റെ അസുലഭ ധന്യതയും സാമൂഹിക പ്രവര്‍ത്തനത്തിന്റെ ആത്മസമര്‍പ്പണവും സമഞ്ജസമായി സമ്മേളിച്ച ഒരു മാതൃകാ ജീവിതരേഖയാണ് ഈ ആത്മകഥ.

Read more

നാരായണീയം (ഗദ്യപരിഭാഷ)

നാരായണീയം (ഗദ്യപരിഭാഷ)

‘ലളിത പദങ്ങളുപയോഗിച്ചു സുന്ദരങ്ങളായ വാക്യങ്ങളിലൂടെ മുന്നേറുന്ന പന്മനയുടെ പരിഭാഷ ദുർഗ്രഹങ്ങളായ വേദാന്ത തത്വങ്ങളെ പോലും വായനക്കാരന്റെ ഹൃദയത്തിനു എളുപ്പം ഉൾക്കൊള്ളാൻ കഴിയുംവിധം പാകപ്പെടുത്തിയിരിക്കുന്നു. നാരായണീയത്തിന്റെ കൈരളി പരിഭാഷ കൈരളിയുടെ നെറ്റിത്തടത്തിൽ പരിമളം പരത്തുന്ന ഒരു ചന്ദനക്കുറിയായ് എന്നെന്നും പ്രശോഭിക്കുമെന്നതിൽ എനിക്ക് സംശയമേ ഇല്ല’ – പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ

Read more

കൈരളിയുടെ കാവലാൾ (പ്രൊഫ. പന്മന ശതാഭിഷേക ഗ്രന്ഥം)

കൈരളിയുടെ കാവലാൾ (പ്രൊഫ. പന്മന ശതാഭിഷേക ഗ്രന്ഥം)

പ്രസാധകർ: കറന്റ് ബുക്ക്സ് വർഷം: 2015 വിഭാഗം: ലേഖന സമാഹാരം പന്മനയുടെ ശതാഭിഷേക വേളയില്‍ അദ്ദേഹത്തിന്‍റെ സമകാലീനരും ശിഷ്യരുമായ വിശിഷ്ടവ്യക്തികള്‍ അദ്ദേഹത്തെ കുറിച്ചെഴുതിയ ലേഖനങ്ങളുടെയും, അദ്ദേഹത്തിന്‍റെ പ്രധാന കൃതികളുടെ അവതാരികകളുടെയും സമാഹാരം. പന്മനയുമായി ശ്രീ.

Read more

നവയുഗശില്പി രാജരാജവര്‍മ്മ

നവയുഗശില്പി രാജരാജവര്‍മ്മ

വർഷം: 2003 പ്രസാധകർ: കറന്റ് ബുക്ക്സ് വിഭാഗം: നിരൂപണം ” … മലയാള സാഹിത്യത്തിലെ നവയുഗത്തിന്റെ സൃഷ്ടിയില്‍ രാജരാജവര്‍മ്മ വഹിച്ച കാവ്യപരവും സൈദ്ധാന്തികവുമായ പങ്കും, അവ ചെലുത്തിയ ദൂരവ്യാപകമായ സ്വാധീനതയും ഈ വിമര്‍ശന ഗ്രന്ഥം

Read more

നളചരിതം ആട്ടക്കഥ (കൈരളീവ്യാഖ്യാനം)

നളചരിതം ആട്ടക്കഥ (കൈരളീവ്യാഖ്യാനം)

നളചരിതം ആട്ടക്കഥക്ക് വ്യാഖ്യാനം എഴുതിയവർ ഉണ്ണായി വാരിയരുടെ ശബ്ദപ്രൗഢിയേയും അർത്ഥജടിലതയെയും ശൈലീസങ്കീർണ്ണതയെയും ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തെങ്കിലും അവർ പൊതുവെ നളചരിതം ഒരു ദൃശ്യ കാവ്യമാണെന്ന വസ്തുത മറന്നു. പന്മനയുടെ കൈരളീവ്യാഖ്യാനം ആ പോരായ്മ പരിഹരിക്കുന്നു. ആട്ടക്കഥ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും അഭിനയത്തിന്റെയും മനോഹരമായ സമന്വയമാണെന്ന ബോധത്തെ മുൻനിർത്തി രചിച്ച വ്യാഖ്യാനം.

Read more

തെറ്റില്ലാത്ത മലയാളം

തെറ്റില്ലാത്ത മലയാളം

തെറ്റില്ലാത്ത ഭാഷ സ്വായത്തമാക്കുന്നതിന് മൂന്ന് കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമത്, തെറ്റു തെറ്റാണെന്നറിയണം. രണ്ടാമത്, ശരി എന്തെന്നറിയണം. മൂന്നാമത്, ശരിയേ പറയൂ, എഴുതൂ എന്ന നിർബന്ധവും വേണം. ഇത് മൂന്നും ഇല്ലെങ്കിൽ ഭാഷ നന്നാക്കാനാവില്ല, തീർച്ച. ശുദ്ധമായ മലയാളഭാഷ പ്രയോഗിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന ഗ്രന്ഥം.

Read more

തെറ്റില്ലാത്ത ഉച്ചാരണം

തെറ്റില്ലാത്ത ഉച്ചാരണം

മലയാളഭാഷയിലെ പല വാക്കുകളുടെയും ശരിയായ ഉച്ചാരണം എങ്ങനെയെന്ന് അറിയാത്ത അനവധി മലയാളികളുണ്ട്. വാക്കുകൾ ശരിയായി ഉച്ചരിക്കാൻ പ്രായഭേദമെന്യേ ഉപയോഗപ്പെടുത്താവുന്ന ഇത്തരമൊരു കൃതി ഭാഷയിൽ ആദ്യത്തേതാണ്.

Read more

തെറ്റും ശരിയും

തെറ്റും ശരിയും

ശുഷ്കവും വിരസവുമായ ഒരു വിഷയമാണ് പന്മന കൈകാര്യം ചെയ്യുന്നത്. എന്നാൽ അത് അത്യന്തം രസകരമായ ഒരു നോവൽ വായിക്കുന്നത്ര ആവേശത്തോടും കൗതുകത്തോടും കൂടി വായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന രീതിയിൽ അദ്ദേഹം പ്രതിപാദിക്കുന്നു. അദ്ഭുതാവഹമായ രചനാകൗശലം തന്നെ – പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ

Read more

മലയാളവും മലയാളികളും

മലയാളവും മലയാളികളും

1986 മുതൽ 1996 വരെ ‘കരിയർ മാഗസീനി’ലൂടെ വായനക്കാരുടെ സംശയങ്ങൾ പരിഹരിച്ചുകൊണ്ട് അവതരിപ്പിച്ച മൂവായിരത്തോളം ചോദ്യാത്തരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൃത്തം, അലങ്കാരം, ധ്വനി, ഔചിത്യം ഇവ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളും അതീവ സരളമായി വിവരിച്ചിട്ടുണ്ട്.

Read more

ശുദ്ധമലയാളം

ശുദ്ധമലയാളം

നല്ല മലയാള ശൈലിയുടെ വിവരണം ആദ്യത്തെ അഞ്ച് അധ്യായങ്ങളിൽ. തുടർന്നുള്ള പതിനഞ്ച് അധ്യായങ്ങളിൽ ദീർഘകാലത്തെ അനുഭവങ്ങളിൽ നിന്ന് തിരിഞ്ഞെടുത്ത വസ്തുതകളും സംഭവങ്ങളും വ്യാകരണത്തിന്റെ വിരസത ഒഴിവാക്കി, നാടകീയത കലർത്തി പ്രതിപാദിച്ചിരിക്കുന്നു.

Read more

പന്മനയുടെ ബാലസാഹിത്യ കൃതികള്‍

പന്മനയുടെ ബാലസാഹിത്യ കൃതികള്‍

പുതുതലമുറയിലെ കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനും മാതൃഭാഷാപഠനം സുഗമമാക്കുന്നതിനും പ്രയോജനപ്പെടുന്ന കൃതി.കുട്ടികളുടെ ഇളംമനസ്സുകളില്‍ സത്യസൗന്ദര്യങ്ങളുടെ സാരസ്വതചൈതന്യം പകര്‍ന്നുനല്‍കാനും ഈ കൃതിയ്ക്ക് കഴിയുന്നു.

Read more

പൂന്തേന്‍

പൂന്തേന്‍

വീണപൂവ്, കർണ്ണഭൂഷണം, ശിഷ്യനും മകനും, മൃണാളിനി, സ്വപ്നവാസവദത്തം, രഘുവംശം, അഭിജ്ഞാന ശാകുന്തളം, കവികളെ പറ്റി എന്നീ ഏഴു സരസ ലേഖനങ്ങളിലൂടെ കുട്ടികളെ പ്രശസ്ത സാഹിത്യ കൃതികളിൽ നിന്ന് രസം നുകരാൻ പന്മന സഹായിക്കുന്നു.

Read more

ഊഞ്ഞാല്‍

ഊഞ്ഞാല്‍

ഊഞ്ഞാൽ, തേൻമാവ്, പൂവാലി, അമ്മൂമ്മ, മിന്നാമിനുങ്ങ്, സൈക്കിൾ, കൂർക്കം, പൂക്കളം, ഉത്സവം, ഉറുമ്പുകൾ, കുട്ടനും പട്ടവും തുടങ്ങിയ ഇരുപത് കുട്ടിക്കവിതകളുടെ സമാഹാരം.

Read more

ദീപശിഖാകാളിദാസന്‍

ദീപശിഖാകാളിദാസന്‍

സെക്കന്ററി ക്ലാസ്സുകാരായ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകം. വൃത്തം, അലങ്കാരം, തുള്ളൽക്കലയും സാഹിത്യവും എന്നിവയാണ് ഇതിലെ വിഷയങ്ങൾ. വൃത്തശാസ്ത്രത്തിന്റെ അടിസ്ഥാന വസ്തുതകൾ, സുപ്രസിദ്ധമായ ഒരു ഉപമ അലങ്കാരത്തിന്റെ ആസ്വാദനം, തുള്ളൽക്കലയുടെ ജനനം, ജനയിതാവ്, സവിശേഷതകൾ എന്നിവ അവതരിപ്പിക്കുന്നു.

Read more

അപ്പൂപ്പനും കുട്ടികളും

അപ്പൂപ്പനും കുട്ടികളും

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും തലങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് സാംസ്കാരിക വികാസത്തിന് അടിത്തറ ഇടാൻ സാഹിത്യത്തിന് സവിശേഷമായ കഴിവുണ്ട്. ശാസ്ത്രത്തിന്റെയും ഇതര വൈജ്ഞാനിക ശാഖകളുടെയും കൈപിടിച്ച് ജീവിതത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്ക് കയറിക്കയറി പോകുന്ന പുതിയ തലമുറയുടെ ആത്മാവിൽ സത്യ സൗന്ദര്യങ്ങളുടെ ദിവ്യപ്രകാശം നിറയ്ക്കുവാൻ സഹായിക്കുന്ന കൃതിയാണ് അപ്പൂപ്പനും കുട്ടികളും.

Read more

നിയോക്ലാസിസിസം

നിയോക്ലാസിസിസം

നിയോക്ലാസിസിസം എന്ന പ്രസ്ഥാനത്തെപ്പറ്റി മലയാളത്തിലുണ്ടായ ആദ്യഗ്രന്ഥം. 1650 മുതല്‍ 1800 വരെ ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ സാഹിത്യങ്ങളില്‍ നിലനിന്ന ഈ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദവും സമഗ്രവുമായ പഠനമാണിത്.

Read more

പരിചയം (ലേഖനങ്ങള്‍)

പരിചയം (ലേഖനങ്ങള്‍)

ഇതിലെ ഓരോ ലേഖനത്തിനും ഗവേഷണ സ്വഭാവമുണ്ട്. വേണ്ടത്ര ഉപാദാനം സംഭരിച്ച അടുക്കോടും ചിട്ടയോടും കൂടി ആവിഷ്ക്കരിച്ചിരിക്കുന്നതിനാൽ ഓരോന്നും ഓരോ കലാസൃഷ്ടിയായിട്ടുണ്ട്. ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ ശൈലി ഗ്രൻഥത്തിൽ ആദ്യന്തം കാണാം. പഠനാർഹമാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.

Read more

ആശ്ചര്യചൂഡാമണി നാടക വിവര്‍ത്തനം

ആശ്ചര്യചൂഡാമണി നാടക വിവര്‍ത്തനം

കേരളീയനായ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി ദക്ഷിണേന്ത്യയിൽ വിരചിതമായ സംസ്കൃതനാടകങ്ങളിൽ ആദ്യത്തേതാണ്. സംസ്കൃതത്തിന്റെ പ്രൗഢി മലയാളശൈലിക്കിണങ്ങുംവിധം പുനരാവിഷ്കരിക്കുക, പദ്യങ്ങളെ സംസ്കൃതത്തിന്റേതായ ചട്ടക്കൂട്ടിൽനിന്നു മോചിപ്പിച്ചും എന്നാൽ കവിതസൗന്ദര്യം കാത്തുസൂക്ഷിച്ചും ഗദ്യഭാഗങ്ങളോട് ഇണക്കിച്ചേർക്കുക, അശായാംശങ്ങളൊന്നും ചോർത്താതെയും ചേർക്കാതെയുമിരിക്കുക, പദവാക്യസംഘടന പരമാവധി നാടകോചിതമാകുക എന്നീ ലക്ഷ്യങ്ങൾ വച്ച് കൊണ്ട് തയ്യാറാക്കിയതാണ് പന്മനയുടെ ഈ ഗദ്യവിവർത്തനം.

Read more

മലയവിലാസം കാവ്യം വ്യാഖ്യാനം

മലയവിലാസം കാവ്യം വ്യാഖ്യാനം

വർഷം : പ്രസാധകർ : കറന്റ് ബുക്സ് വിഭാഗം : വ്യാഖ്യാനം എ. ആര്‍. രാജരാജവര്‍മ്മയുടെ മലയവിലാസം എന്ന അര്‍ച്ചനാഗീതം മലയാളത്തിലെ ഒന്നാമത്തെ പ്രീറൊമാന്റിക് കാവ്യമാണ്. മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങുംവഴി തിരുനെല്‍വേലി മുതല്‍

Read more

സ്വപ്നവാസവദത്തം നാടകം ഗദ്യവിവര്‍ത്തനം

സ്വപ്നവാസവദത്തം നാടകം ഗദ്യവിവര്‍ത്തനം

വർഷം : പ്രസാധകർ : കറന്റ് ബുക്സ് വിഭാഗം : പരിഭാഷ ഭാസവിരചിതമായ ‘സ്വപ്നവാസവദത്തം’ നാടകത്തിന്റെ ഗദ്യവിവര്‍ത്തനം. സംസ്കൃതഗദ്യത്തിന്റെ പ്രൌഢി മലയാളശൈലിക്കിണങ്ങുംവിധം പുനരാവിഷ്കരിച്ചും പദ്യങ്ങളെ സംസ്കൃതത്തിന്റേതായ കേവലാന്വയചട്ടക്കൂട്ടില്‍നിന്നു മോചിപ്പിച്ചും എന്നാല്‍ കവിതാസൗന്ദര്യം ആവോളം കാത്തുസൂക്ഷിച്ചും

Read more

Pin It on Pinterest