നളചരിതം ആട്ടക്കഥ (കൈരളീവ്യാഖ്യാനം)

നളചരിതം ആട്ടക്കഥ (കൈരളീവ്യാഖ്യാനം)

വർഷം: 2001
പ്രസാധകർ: കറന്റ് ബുക്ക്സ്
വിഭാഗം : വ്യാഖാനം

ഗ്രന്ഥകാരന്‍ നളചരിതം ഇല്ലെങ്കിൽ കഥകളി ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപ്പെടുന്നു. കേരളകലാമണ്ഡലത്തിലെ രസഭാവപ്രാധാന്യം നിഷേധിച്ചുകൊണ്ടുള്ള ശിക്ഷണവും നളചരിത ബഹിഷ്കരണവും ഉത്തര-മധ്യ കേരളത്തിൽ കഥകളിപ്രചാരം കുറഞ്ഞതിന് ഹേതുവായി. നളചരിതം ആട്ടക്കഥക്ക് വ്യാഖ്യാനം എഴുതിയവർ ഉണ്ണായി വാരിയരുടെ ശബ്ദപ്രൗഢിയെയും അർത്ഥജടിലതയെയും ശൈലീസങ്കീർണ്ണതയെയും ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തെങ്കിലും അവർ പൊതുവെ നളചരിതം ഒരു ദൃശ്യ കാവ്യമാണെന്ന വസ്തുത മറന്നു. പന്മനയുടെ കൈരളീവ്യാഖ്യാനം ആ പോരായ്മ പരിഹരിക്കുന്നു. ആട്ടക്കഥ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും അഭിനയത്തിന്റെയും മനോഹരമായ സമന്വയമാണെന്ന ബോധത്തെ മുൻനിർത്തി രചിച്ച വ്യാഖ്യാനം.

Buy Online @ Amazon

Buy Online @ DC Books

Pin It on Pinterest