വർഷം: 2014
പ്രസാധകർ : ഡിസി ബുക്ക്സ്
വിഭാഗം : വ്യാകരണം
തെറ്റും ശരിയും, തെറ്റിലാത്ത മലയാളം, ശുദ്ധ മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി സംശയപരിഹാരങ്ങൾ എന്നീ ഭാഷാശുദ്ധിഗ്രന്ഥങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
‘നല്ല ഭാഷ’യ്ക്ക് പന്മനയുടെ ആമുഖം (PDF) വായിക്കാം.
പുസ്തകത്തെപ്പറ്റി:
ചിരിപ്പിച്ചുകൊണ്ടു നല്ലഭാഷ പഠിപ്പിക്കാന്‍ ഇതുപോലെ മറ്റാര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. – ഇടമറുക്
‘തെറ്റില്ലാത്ത മലയാളം’ എത്ര മധുരവും ലളിതവുമായ രീതിയില്‍ എഴുതിയിരിക്കുന്നു! കൈയില്‍നിന്നു താഴെ വയ്ക്കാന്‍ തോന്നുന്നില്ല – എ. പി. ഉദയഭാനു.
പന്മനയുടെ ‘തെറ്റില്ലാത്ത മലയാളം’ അദ്ധ്യാപകശ്രേഷ്ഠന്മാരും കുട്ടിപ്പത്രാധിപന്മാരും കൈപ്പുസ്തകമായി കൊണ്ടുനടക്കുന്നതു നന്ന്. – പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍.
സ്ഥാപനങ്ങള്‍ കൂട്ടായിച്ചെയ്യേണ്ട കര്‍ത്തവ്യം പന്മന ‘ഒറ്റയാള്‍’സ്ഥാപനമായിച്ചെയ്തുകൊണ്ടിരിക്കുന്നു – ഡോ. ജി. ബാലമോഹന്‍ തമ്പി.
ശുദ്ധമായ മലയാളഭാഷ പ്രയോഗിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ഉപകരിക്കുന്ന വിശിഷ്ടഗ്രന്ഥം – ഡോ. കെ. എം. ജോര്‍ജ്.
പാണ്ഡിത്യത്തിന്റെ കിന്നരിത്തലപ്പാവണിയാത്ത, അതേസമയം പാണ്ഡിത്യഭാസുരമായ പുസ്തകം – ഡോ. കെ. രാമചന്ദ്രന്‍ നായര്‍
ഇതിനു സമാനമായ ഒരെണ്ണം ലോകത്തിലെ മറ്റേതെങ്കിലും ഭാഷയിലുള്ളതായി ഞങ്ങള്‍ക്കറിവില്ല. – പി. രവികുമാര്‍, ഡോ. എ. എം. ഉണ്ണികൃഷ്ണന്‍