വർഷം: 2003
പ്രസാധകർ: കറന്റ് ബുക്ക്സ്
വിഭാഗം: നിരൂപണം
” … മലയാള സാഹിത്യത്തിലെ നവയുഗത്തിന്റെ സൃഷ്ടിയില്‍ രാജരാജവര്‍മ്മ വഹിച്ച കാവ്യപരവും സൈദ്ധാന്തികവുമായ പങ്കും, അവ ചെലുത്തിയ ദൂരവ്യാപകമായ സ്വാധീനതയും ഈ വിമര്‍ശന ഗ്രന്ഥം അപഗ്രഥിക്കുന്നു. അതുവഴി രാജരാജവര്‍മ്മയെ സമകാലിക സാഹിത്യചിന്തയിലേക്ക് വീണ്ടെടുക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍.
… അന്‍പത്തഞ്ചുവയസ്സുവരെ ജീവിച്ച രാജരാജവര്‍മ്മ മുപ്പത്തിരണ്ടാമത്തെ വയസ്സുവരെ സംസ്കൃതകൃതികള്‍ മാത്രമാണ് രചിച്ചത്. ഗദ്യപദ്യങ്ങളിലായി രചിച്ച ആ ഇരുപത്താറുകൃതികളെയും പറ്റി സൂക്ഷ്മമായ വിവരണം നല്‍കുക മാത്രമല്ല, അവയിലെ സാമ്പ്രദായികവിരുദ്ധമായ ഘടകങ്ങളും കാല്പനികാംശങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.”
– പി. കെ. രാജശേഖരന്‍ എഴുതിയ അവതാരികയില്‍ നിന്ന്.