അദ്ധ്യാപകന്‍, ഭാഷാപണ്ഡിതന്‍, സാഹിത്യകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ നിറവാര്‍ന്ന വ്യക്തിപ്രഭാവമുള്ള പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ ആത്മകഥയാണ് സ്മൃതിരേഖകള്‍.അദ്ധ്യാപനത്തിന്റെ അസുലഭ ധന്യതയും സാമൂഹിക പ്രവര്‍ത്തനത്തിന്റെ ആത്മസമര്‍പ്പണവും സമഞ്ജസമായി സമ്മേളിച്ച ഒരു മാതൃകാ ജീവിതരേഖയാണ് ഈ ആത്മകഥ. ആദര്‍ശനിഷ്ഠവും സഫലവുമായ ഒരു ധന്യജീവിതത്തിന്റെ അടരുകള്‍ ഈ കൃതിയില്‍ ദര്‍ശിക്കാം.